തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി സരിത്ത് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ സരിത്തടക്കമുള്ളവരുടെ ജാമ്യഹർജികൾ എൻഐഎ കോടതി തള്ളിയിരുന്നു.
വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്താണ് അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷത്തോളമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ജാമ്യം നിരസിച്ച എൻഐഎ കോടതി ഉത്തരവ് ചോദ്യം ചെയ്ത ജലാൽ, മുഹമ്മദ് ഷാഫി അടമുള്ള നാല് പ്രതികൾ നൽകിയ അപ്പീൽ ഹർജികളും ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വർണക്കടത്തു കേസിൽ ഇടനിലക്കാരായി പ്രതിച്ചവരാണ് ഇവർ.



