ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11.30 ധനമന്ത്രാലയത്തിൽ വെച്ചാണ് കൂടിക്കാഴ്ച. ജിസ്ടി നഷ്ടപരിഹാര കുടിശിക, വായ്പ പരിധി ഉയർത്തൽ തുടങ്ങിയവ ചർച്ചയാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പ പരിധി ഉയർത്തണമെന്ന് കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെടും. അഞ്ച് ശതമാനം വായ്പ പരിധി ലഭ്യമാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയിരുന്നു. ജിസ്ടി കുടിശിക വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം



