കരിപ്പൂർ സ്വർണക്കവർച്ചയിൽ കണ്ണൂർ സംഘത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച ലോറി കണ്ടെത്തി. സംഭവത്തിൽ പ്രതികളായ നാല് പേരെ കൊണ്ടോട്ടി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ താമരശ്ശേരി, കൂടത്തായി ഭാഗങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു.
അതിനിടെ കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റംസ് പിടിയിലായി. കേസിലെ പ്രതി അർജുൻ ആയങ്കി, ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയതായി കരുതുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായത്. പാനൂർ സ്വദേശികളായ അജ്മൽ, സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.



