ന്യൂഡല്‍ഹി: സംസ്ഥാനത്ത് രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നാം തരംഗം പടിവാതിക്കലുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ നിയന്ത്രണം പാലിക്കണമന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഓണത്തിന്റെ സമയത്ത് നിയന്ത്രണം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മൂന്നാം തരംഗം പടിവാതിക്കലുണ്ടെന്ന് എല്ലാവരും ഓര്‍ക്കേണ്ടതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെ ആരംഭിക്കുന്നു എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം. കൊതുക് നിര്‍മ്മാജനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.