ന്യുഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും സേവനത്തിന്റെയും വലിയ പാരമ്ബര്യമാണ് അദ്ദേഹം നല്‍കിയത്. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ തന്റെ അനുശോചനം അറിയിക്കുന്നു. -മോദി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.