പോസ്റ്റ്മോര്‍ട്ടം ടേബിളില്‍നിന്ന് ജീവന് തിരിച്ചുകിട്ടിയ കൊച്ചി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (74) നിര്യാതനായി. മാഹി പുത്തലത്തായിരുന്നു താമസം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് മുമ്ബ് ബോംബെയിലേക്കുള്ള യാത്രക്കിടെ പുണെക്കടുത്തുണ്ടായ ബസ്സപകടത്തില്‍ മരിച്ചെന്ന് കരുതിയ അബ്ദുള്‍ ജബ്ബാറിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്ബോഴാണ് അത്ഭുതം സംഭവിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി തലയോട്ടിയില്‍ കണ്ണിന് മുകളില്‍ അടിച്ചപ്പോള്‍ കൈവിരല്‍ ചെറുതായൊന്ന് ചലിച്ചതായി ഡോക്ടര്‍ കണ്ടെത്തി. ഉടന്‍ വേണ്ട ചികിത്സ നല്കി ജീവന് രക്ഷിച്ചെടുക്കുകയായിരുന്നു. തലയോട്ടിയിലെ ആ അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ഭാര്യ: ന്യൂമാഹി കുന്നംകുളം ഹൗസില്‍ സാബിറ. മക്കള്‍: ഷുഹൈബ്, ജാബിര്‍ (കുവൈത്ത്), ജസീറ. മരുമക്കള്‍: ആയിഷ സുമിത്ത്, സമീറ മാളിയേക്കല്‍, മുഹ്സിന്.



