സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. പകരം ചുമതല ഷീബ ജോര്‍ജ് ഐഎഎസിന് നല്‍കും. നിലവില്‍ ഇവര്‍ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറാണ്.

കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് മാറ്റം. അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡോ. മുഹമ്മദ് അഷീല്‍ ആരോഗ്യ വകുപ്പിലേക്ക് മടങ്ങുന്നത്. ഡോ. മുഹമ്മദ് അഷീലിന്റെ ആവശ്യമനുസരിച്ചാണ് മാറ്റമെന്നും വിവരം.

വളരെ നിര്‍ണായകമായ പങ്കാണ് കൊവിഡിനെ നേരിടുന്നതില്‍ അഷീല്‍ വഹിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വളരെ ജനപ്രീതി പിടിച്ചുപറ്റിയ വ്യക്തിയാണ്. ചാനല്‍ ചര്‍ച്ചകളിലെയും സ്ഥിരം സാന്നിധ്യമാണ് ഡോ. അഷീല്‍.