കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ടുറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാകും ലഭിക്കുകയെന്നാണഅ റിപ്പോർട്ട്.
ആരോഗ്യമന്ത്രി ഹർഷ വർധൻ അടക്കമുള്ളവരുടെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനാണെന്നാണ് വിവരം. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡൽഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡൽഹിയിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.
സർബാനന്ദ സോനോബൾ, ജ്യോതിരാധിത്യ സിന്ധ്യ, സുശിൽ കുമാർ മോദി, നാരായൺ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേൽ, ശാന്തനു ഠാക്കൂർ, വരുൺ ഗാന്ധി തുടങ്ങിയവർ ഇന്ന് രാവിലെ ഡൽഹിയിൽ എത്തും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവർ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം.



