കേരളത്തിന് പുറത്ത് വ്യവസായം തുടങ്ങുന്നതില്‍ തീരുമാനമായില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്ന സൗകര്യം എങ്ങനെയെന്നതിന് ശേഷം തീരുമാനമെടുക്കും. രേഖകളെല്ലാം വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. മുതല്‍ മുടക്കി വ്യവസായം തുടങ്ങുന്നവര്‍ അടക്കം എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളാണിവ. എല്ലാവര്‍ക്കും സമാധാനപരമായി വ്യവസായം തുടങ്ങാനുള്ള സുതാര്യമായ സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.