മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് ജയിൽ മോചനം ആഘോഷിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ജയിൽ മോചനം ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിയുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. 10 – 15 ഓളം പേർ ചേർന്ന് ജീപ്പിൽ വെച്ചായിരുന്നു ആഘോഷം. കൊവിഡ്‌ പ്രോട്ടോകോൾ ലംഘിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

ഈ സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പ്രാദേശിക പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് സംഭവം തങ്ങളുടെ അധികാരപരിധിയിൽ നടന്നതായി ഡിയോനാർ പോലീസ് കണ്ടെത്തി, കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 15 പേർക്കൊപ്പം ഇദ്രിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.