തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍. കര്‍ശന പരിശോധന പൊലീസ് നടത്തും. രോഗവ്യാപനം കുറയാത്തതിനാല്‍ നിയന്ത്രണം കര്‍ശനമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
സ്വകാര്യ ബസ് സര്‍വിസുണ്ടാകില്ല. അവശ്യ സേവനങ്ങള്‍ക്കായി പരിമിതമായ സര്‍വിസ് കെ.എസ്.ആര്.ടി.സി നടത്തും. ആരാധനാലയങ്ങള്‍ േരാഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞ സ്ഥലങ്ങളിലേ അനുവദിച്ചിട്ടുള്ളൂ.
15 പേര്‍ക്ക് മാത്രമാണ് പ്രവേശനം. രോഗവ്യാപനം കുറയാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാര്യമായ കുറവ് ഇൗ ആഴ്ച പ്രതീക്ഷിക്കുന്നു. ടി.പി.ആര് അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് ഇൗ ആഴ്ച നിയന്ത്രണം.



