ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 39.79 ലക്ഷം പേര്‍ കൊവിഡ് ബാധമൂലം മരണമടഞ്ഞു. മൂന്നര ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവില്‍ ഒരു കോടി പതിനഞ്ച് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് മരണം നാല് ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി ഉയര്‍ന്നു. നിലവില്‍ അഞ്ച് ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 34,00,76,232 പേരാണ് രാജ്യത്ത് കുത്തിവയ്‌പെടുത്തത്.

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ ആറ് ലക്ഷത്തിലധികം പേരും, ബ്രസീലില്‍ 5.2 ലക്ഷം പേരുമാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.