രാജ്യത്ത് ഡെല്‍റ്റാ പ്ളസ് കൊവിഡ് വകഭേദംവ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ ആരംഭിച്ചു.രാജ്യത്ത് 40 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്‌ട്ര, കേരളം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 45,000ല്‍ അധികം സാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 40 കേസുകള്‍ ഡെല്‍റ്റാ പ്ളസ് വകഭേദം മൂലമാണെന്ന് തിരിച്ചറിഞ്ഞത്.
കേരളത്തില്‍ പത്തനംതിട്ട, പാലക്കാട്, മഹാരാഷ്‌ട്രയില്‍ രത്നഗിരി, ജല്‍ഗാവ്, മദ്ധ്യപ്രദേശില്‍ ഭോപ്പാല്‍, ശിവ്പുരി എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളോടും പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
പരിശോധനകള്‍ കൂട്ടാനും രോഗികളുടെ സമ്ബര്‍ക്കപട്ടിക തയാറാക്കി രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടു.



