ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനക്കമ്ബനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇതു സംബന്ധിച്ച് വിമാനക്കമ്ബനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു. നേരത്തെ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില കോവിഡ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തത ഉള്ളതിനാല്‍ ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.



