മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ സംഘം വിപുലപ്പെടുത്തി. ഡിഎഫ്‌ഒമാരായ ധനേഷ് കുമാര്‍ ഐഎഫ്‌എസ് ,സാജു വര്‍ഗ്ഗീസ് എന്നിവരെ കൂടിയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവരേയും ഉള്‍പ്പെടുത്തിയത്.

കൂടുതല്‍ ചുമതലകളോടെയാണ് ധനേഷ് കുമാറിനെ തിരികെയെടുത്തിരിക്കുന്നത്. ഉത്തരമേഖലയുടെ അന്വേഷണ ചുമതല ധനേഷ് കുമാറിനായിരിക്കും.

ധനേഷ് കുമാറിനെ നേരത്തെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു. പകരം പുനലൂര്‍ ഡി.എഫ്.ഒ. ബൈജു കൃഷ്ണനായിരുന്നു ചുമതല.