ജിദ്ദ: സൗദിയില്‍ ഇന്ന് 1,261 പുതിയ രോഗികളും 1,364 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,54,217 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,36,884 ഉം ആയി. 15 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,406 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 9,925 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,516 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.18 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നും വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 402, റിയാദ് 292 കിഴക്കന്‍ പ്രവിശ്യ 166, മദീന 120, അസീര്‍ 72, ജീസാന്‍ 61, അല്‍ ഖസീം 55, തബൂക്ക് 27, ഹാഇല്‍ 19, നജ്റാന്‍ 19, അല്‍ബാഹ 15, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ ജൗഫ് 3.