കോവിഡ്​ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്​ ഭൂരിഭാഗം രാജ്യങ്ങളും. എന്നാല്‍, നിയന്ത്രണങ്ങളോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ വരാന്‍ അനുമതി നല്‍കിയിരിക്കുകയാണ്​ നെതര്‍ലാന്‍ഡ്​​. മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്കും നീക്കിയിട്ടുണ്ട്​.

ഈ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ജൂണ്‍ ഒന്ന്​ മുതല്‍​ നെതര്‍ലാന്‍ഡിലേക്ക് വീണ്ടും വരാന്‍ തുടങ്ങി. അതേസമയം, പുറപ്പെടുന്നതിന് മുമ്ബ് ലഭിച്ച കോവിഡ്​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണ്​. കൂടാതെ ക്വാറ​ൈന്‍റനിലും കഴിയണം.
അതേസമയം, കോവിഡ്​ സ്ഥിതി ഇതുവരെ മെച്ചപ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള​ യൂറോപ്യന്‍ യൂനിയന്‍ ഇതര യാത്രക്കാര്‍ക്ക് ഇ.യുവിന്‍െറ നിരോധനം ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ നിവാസികളുടെ കുടുംബാംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസ്​ യാത്രക്കാര്‍ എന്നിവര്‍ ഇതില്‍നിന്ന്​ ഒഴിവാണ്​​.

നിലവില്‍ നെതര്‍ലാന്‍ഡില്‍ വരുന്നവര്‍ക്ക്​ 10 ദിവസമാണ്​ ക്വാറ​ൈന്‍റനില്‍ കഴിയേണ്ടത്​. അതേസമയം, അഞ്ച് ദിവസത്തിന് ശേഷം ടെസ്​റ്റ്​ നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം​. എന്നാല്‍, കോവിഡ്​ തീവ്രതയേറിയ ഇന്ത്യ, അര്‍ജന്‍റീന, ബ്രസീല്‍, ബഹ്‌റൈന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 10 ദിവസവും ക്വാറ​ൈന്‍റനില്‍ കഴിയണമെന്നാണ്​ റിപ്പോര്‍ട്ടുകള്‍ പറയുന്നത്​.