കല്‍പ്പറ്റ: തനിക്കെതിരെ സാമ്ബത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.

ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചയ്ക്കുളളില്‍ കല്‍പ്പറ്റ പ്രസ് €ബില്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറയുക, ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാനാണ് ജെ.ആര്‍.പി സംസ്ഥാന നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.