വാ​ഷിം​ഗ്ട​ണ്‍: ട്രം​പ് ഭ​ര​ണ​കൂ​ടം അ​തി​ര്‍​ത്തി സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി കൊ​ണ്ടു​വ​ന്ന റി​മെ​യ്ന്‍ ഇ​ന്‍ മെ​ക്സി​ക്കൊ പോ​ളി​സി (REMAIN IN MEXICO POLICIY) അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടു ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം ജൂ​ണ്‍ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി.

അ​മേ​രി​ക്ക​യി​ല്‍ അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​ര്‍ അ​വ​രു​ടെ ലീ​ഗ​ല്‍ പ്രോ​സ​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​വ​രെ മെ​ക്സി​ക്കോ​യി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഉ​ത്ത​ര​വ്.

ഇ​തോ​ടെ സ​തേ​ണ്‍ ബോ​ര്‍​ഡ​റി​ല്‍ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ലീ​ഗ​ല്‍ പ്രോ​സ​സിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​തെ ത​ന്നെ അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണ് ബൈ​ഡ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള നി​യ​മം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്രി​ക്കു​ന്ന​ത് ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ·ാ​രാ​യി​രി​ക്കി​ല്ലെ​ന്നും, പ​ക​രം കാ​ര്‍​ട്ട​ല്‍, ക്രി​മി​ന​ല്‍​സും കൊ​യോ​ട്ടീ​സു​മാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ അ​തി​ര്‍​ത്തി​യാ​യി​രു​ന്നു ബൈ​ഡ​ന്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ള്‍, എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ര്‍​ച്ച​യേ​യും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലു​മാ​യി​രി​ക്കു​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. അ​മേ​രി​ക്ക ശ​ക്ത​മാ​യ ഒ​രു രാ​ഷ്ട്രം ആ​യി​രി​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കും ബൈ​ഡ​നെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി.

ഹോം​ലാ​ന്‍റ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി അ​ല​ജാ​ന്‍​ഡ്രൊ മെ​യോ​ര്‍​ക്ക​സ് പു​റ​ത്തി​റ​ക്കി​യ ഏ​ഴു പേ​ജു​ള്ള മെ​മ്മോ​യി​ലാ​ണ് മൈ​ഗ്ര​ന്‍റ് പ്രൊ​ട്ട​ക്ഷ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് റി​മെ​യ്ന്‍ ഇ​ന്‍ മെ​ക്സി​ക്കോ പോ​ളി​സി പി​ന്‍​വ​ലി​ക്കു​ന്ന വി​വ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.