ഡാലസ് ∙ വാരാന്ത്യത്തിൽ അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു. 2014 ന് ശേഷം ഏറ്റവും ഉയർന്ന വിലയാണ് ഈ വാരാന്ത്യം ഗ്യാസ് സ്റ്റേഷനുകൾ ഈടാക്കുന്നത്. 2.53 ഡോളറിൽ നിന്നും ഗ്യാലൻ ഗ്യാസിന്റെ വില 3.04 ഡോളറായി വർധിച്ചു. വെസ്റ്റേൺ, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയർന്നിരിക്കുന്നത്. കലിഫോർണിയായിൽ ഗ്യാസിന്റെ വില 4.18 ഡോളറും, വാഷിംഗ്ടൺ ഡിസി 3.17 ഡോളറുമാണ്. ഗ്യാസ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്സസിലും ഗ്യാസിന്റെ വില വർധിച്ചിട്ടുണ്ട്. മൂന്നു ഡോളറിനടുത്താണ് ആവറേജ് ഗ്യാസിന്റെ വില.

കൊളോണിയൽ പൈ ലൈൻ സൈബർ അറ്റാക്കിനു വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങൾ നിരത്തിലിറങ്ങിയതും അവധി വാരവുമാണ് ഗ്യാസിന്റെ വില പെട്ടെന്ന് ഉയരുവാൻ ഇടയായതെന്ന് എഎഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്കലഹോമ സംസ്ഥാനത്ത് വില വർധിച്ചിട്ടില്ല എന്നു മാത്രമല്ല 4 സെന്റിന്റെ കുറവും അനുഭവപ്പെടുന്നു.

34 മില്യൺ ആളുകൾ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 52% വർദ്ധനവ്. കഴിഞ്ഞ വർഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാൽ മെമ്മോറിയൽ ഡെ പോലുള്ള അവധി ദിനങ്ങളിൽ വാഹനങ്ങൾ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല.

നാഷണൽ അവരേജ് അനുസരിച്ച് ഗ്യാസിന്റെ വില 3.06 ഡോളറാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 1.04 ഡോളർ വർധന.