കട്ടപ്പന: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീണ്ടും ഗുരുതര അനാസ്ഥ. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നല്‍കിയത്. മരിച്ച കുമളി സ്വദേശിയായ സോമന്റെ മൃതദേഹത്തിന് പകരം മൂന്നാര്‍ സ്വദേശിയായ പച്ചയപ്പന്റെ മൃതദേഹമാണ് ആശുപത്രിയല്‍ നിന്ന് വിട്ട് നല്‍കിയത്. മൃതദേഹത്തിന്റെ വലിപ്പത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് മാറി നല്‍കിയ വിവരം തിരിച്ചറിഞ്ഞത്.