സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, മറ്റ് പതിമൂന്ന് ജില്ലകളിലും കട തുറക്കാം.
ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും മെല്ലെ കുറയുന്നുണ്ട്. ഇന്ന് 22,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,36,068 സാമ്ബിളുകളാണ് പരിശോധിച്ചത്.



