പാലാ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സേവനം മഹത്തരമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.

ആശവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, അവരെ ഹെല്‍ത്ത് വര്‍ക്കര്‍മാരായി അംഗീകരിക്കുന്നത്ത് സംബന്ധിച്ചുമുള്ള ആവശ്യം സംസ്ഥാന സര്‍ക്കാരിന്‍്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും.

കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച ജോസ് കെ മാണിക്ക് ആശാവര്‍ക്കര്‍മാര്‍ നിവേദനം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജു, വൈസ് പ്രസിഡന്‍റ് സെന്‍ സി പുതുപ്പറമ്ബില്‍ പഞ്ചായത്ത് മെമ്ബര്‍ ജയ്സണ്‍ പുത്തന്‍കണ്ടം തുടങ്ങിയവരും ജോസ് കെ മാണി ക്കൊപ്പം ഉണ്ടായിരുന്നു.