ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. രോഗബാധ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്ന് മാര്ഗ്ഗനിര്ദേശത്തില് പറയുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടത് ഉചിതമായ സമയത്ത് ആയിരിക്കണം.
ഘട്ടം ഘട്ടമായി വേണം ഇത് പിന്‍വലിക്കാന്‍. 10 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണം. അതേ സമയം രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കോവിഡ് കേസുകള്‍ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. സംസ്ഥാനങ്ങളില്‍ ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി.



