മ്യാന്‍മറില്‍ സൈനിക അതിക്രമദി തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ആക്രമണങ്ങള്‍ തുടരുമ്ബോള്‍ 4000ല്‍ അധികം ആളുകള്‍ സൈന്യത്തിന്റെ തടവിലാണ്. 2020 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതല്‍ 828 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് .

സൈന്യത്തിന്റെ ഭീകരതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ മ്യാന്‍മറില്‍ തുടരുകയാണ് രാജ്യത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന് സൈന്യം നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സൈന്യത്തിനെതിരെ സമരങ്ങളില്‍ പങ്കാളികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉത്തരവ് തള്ളി.ഭരണകൂടത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.