കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച്‌ സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം ചട്ട ലംഘനമാണെന്ന സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ വടകര എം.എല്‍.എ കെ.കെ.രമ .

‘സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് ‘ കെ കെ രമ. പ്രതികരിച്ചു.

‘തന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് താന്‍ ആ ബാഡ്ജ് ധരിച്ചെത്തിയതെന്നും ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും’ രമ പറഞ്ഞു. ‘ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച്‌ തന്നെയാണ് അങ്ങനെ ചെയ്തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും ‘ രമ പ്രതികരിച്ചു.
നിയമസഭയിലെത്തിയ രമ ആര്‍.എം.പി നേതാവും ഭര്‍ത്താവുമായ ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ചിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെയാണ് സംഭവം അന്വേഷിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കിയതോടയാണ് പ്രതികരണവുമായി അവര്‍ രംഗത്ത് എത്തിയത്.