നടിയും ഗായികയുമായ മഞ്ജു കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ..ഓക്‌സിജിന്‍ സിലിണ്ടറിന്റെയും ഐസിയു, വെന്റിലേറ്റര്‍ ബെഡുകളുടെയും ഇല്ലായ്മ ഡല്‍ഹിയിലെയും മുംബയിലെയും പത്രവാര്‍ത്തകള്‍ മാത്രമല്ല കേരളത്തിലും സത്യമാണെന്ന് ഉള്‍കൊള്ളാന്‍ നാം തയ്യാറാവണമെന്നും കിഷോര്‍ പറയുന്നു.
കിഷോറിന്റെ വാക്കുകള്‍-
ഇന്നലെ രാത്രി 10 മണിയോടെ സംവിധായകന്‍ അന്‍സാര്‍ ഖാന്‍ വിളിച്ച് പറഞ്ഞു ‘കിഷോര്‍, നമ്മുടെ സീരിയലില്‍ ഹൌസ് ഓണര്‍ ആയി അഭിനയിച്ച മഞ്ജു കൊവിഡ് വന്ന് മരിച്ചു എന്ന് ചില ഗ്രൂപ്പുകളില്‍ കണ്ടു. സത്യമാണോ എന്ന് തിരക്കാന്‍ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ…’കേട്ടപ്പോള്‍ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി.
പക്ഷേ നേരം വെളുത്തു ഫോണ്‍ നോക്കിയപ്പോള്‍ പലരും ഈ വാര്‍ത്ത പങ്കുവച്ചിരുന്നു….പല ഓണ്‍ലൈന്‍ വാര്‍ത്തലിങ്കുകളും ചിലര്‍ വാട്‌സ്‌ആപ്പ് ചെയ്തിരുന്നു. അതില്‍ ഒരെണ്ണത്തില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേര്‍ പട്ടം സ്റ്റാന്‍ലി എന്ന് പരാമര്‍ശിച്ചിരുന്നു. (എന്നാല്‍ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല) അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാള്‍ ആയിരുന്നു അദ്ദേഹം.
സ്റ്റാന്‍ലി ചേട്ടനെ വിളിക്കുമ്ബോഴും ഇതൊരു വ്യാജ വാര്‍ത്ത ആവണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വിളിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ നൊമ്ബരത്തിന്റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു…..
പെട്ടന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടല്‍ പോലെ തോന്നിയപ്പോള്‍ മഞ്ജു ആശുപത്രിയില്‍ പോയി.(അതിന് മുന്‍പ് മറ്റ് കൊവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാന്‍ലി ചേട്ടന്‍ പറഞ്ഞത് )ചെന്നപ്പോഴേ ഓക്‌സിജന്‍ കൊടുത്തു ICU ഒഴിവില്ലായിരുന്നു. 2 ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്. 78 ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി…അവരുടെ വാതോരാതെയുള്ള വാര്‍ത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല….
ഉള്ളില്‍ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാന്‍ലി ചേട്ടന്‍ ഇന്ന് പറയുമ്ബോള്‍ മാത്രമാണ് അറിയുന്നത്..
പ്രിയപ്പെട്ടവരേ, ഇന്നലെവരെ കോവിഡ് നമ്മുടെ അപ്പുറത്തെ വീട്ടില്‍ മാത്രമേ വരൂ എന്ന് നമ്മള്‍ നമ്മുടെ മനസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. കൊവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലെക്ക് നാം തിരിച്ചെത്തണം.
ഓക്‌സിജിന്‍ സിലിണ്ടറിന്റെയും ഐസിയു, വെന്റിലേറ്റര്‍ ബെഡുകളുടെയും ഇല്ലായ്മ അങ്ങ് ഡല്‍ഹിയിലെയും മുംബയിലെയും പത്രവാര്‍ത്തകള്‍ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം കൂടെയാണെന്ന് ഉള്‍കൊള്ളാന്‍ നാം തയ്യാറാവണം. ജീവന്റെ വിലയുള്ള ജാഗ്രത എന്ന് പറയുന്നതിന്റെ വില നാം മനസിലാക്കണം…



