വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്നലെ തുടക്കമായി. കൊവിഡ് വിഷയത്തിലുള്ള സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ജയ്ശങ്കര്‍ ചര്‍ച്ച ചെയ്യും. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമായ ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്. യു.എന്നിലെ ഇന്ത്യന്‍ സ്ഥാനപതി ടി.എസ് തിരുമൂര്‍ത്തി നേരിട്ടെത്തിയാണ് ജയ്ശങ്കറിനെ സ്വീകരിച്ചത്.
മേയ് 28 വരെ ജയ്ശങ്കര്‍ അമേരിക്കയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, കാബിനറ്റ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തും.