തിരുവനന്തപുരം: പിണറായി രണ്ടാം സര്‍ക്കാരിലെ പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ.പി.ടി.എ റഹീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കുന്ദമംഗലത്തുനിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പി.ടി.എ റഹീം നേരത്തെ കൊടുവള്ളിയില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തിയിരുന്നു. ഒറ്റയംഗങ്ങളുള്ള ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്കിയപ്പോള് റഹീം പുറത്തായിരുന്നു. നേരത്തെ ഹജ്ജ്കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.
സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ.കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
അഡ്വ. ടി എ ഷാജയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെയും നിയമിച്ചു.



