യാക്കോബായ ഓർത്തഡോക്‌സ് പള്ളി തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ചർച്ച മാറ്റിവച്ചു. മുഖ്യമന്ത്രി ക്വറന്റീനിലായതിനാലാണ് ചർച്ച മാറ്റിയത്. ബുധനാഴ്ച നടത്താനിരുന്ന ചർച്ച ഈ മാസം 21 ന് നടക്കും.
ഇരുസഭകളിലെയും മൂന്ന് പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളി പിടിച്ചെടുക്കുന്ന നടപടി ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. അതേസമയം, പള്ളിക്കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഒർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെടുന്നു.



