ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി 1,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15 പേര് മരിക്കുകയുംചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,41,531 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 4,059 പേര് മരിച്ചു. ഇന്നലെ 1,008 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,27,124 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 10,348 പേര് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 20 ലക്ഷം പിന്നിട്ടു. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് മരണം 40,000 പിന്നിട്ടു.
മഹാരാഷ്ട്രയാണു കോവിഡ് രോഗികളില്‍ ഒന്നാംസ്ഥാനത്ത്. തമിഴ്നാട് രണ്ടാംസ്ഥാനത്തും ആന്ധ്രപ്രദേശ് മൂന്നാംസ്ഥാനത്തും കര്‍ണാടക നാലാം സ്ഥാനത്തുമാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു.



