ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനിടെ 72 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 1735 ആയി ഉയര്‍ന്നു.
വ്യാഴാഴ്ചയും പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 10328 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,96,789 ആയി. 82,166 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, തമിഴ്നാട്ടില്‍ വ്യാഴാഴ്ച 5684 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 110 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 2,79,144 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,21087 പേര് രോഗമുക്തി നേടി. 53,486 പേരാണ് ചികിത്സയിലുള്ളത്. 4571 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.



