ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ രാത്രി 9.55 ന് 10 സെൻ്റി മീറ്റർ തുറന്നു. ജലനിരപ്പ് ഉയരുന്നതിനാൽ രണ്ടു ഷട്ടറുകൾ കൂടി തുറക്കാൻ സാധ്യതയുണ്ട്. കക്കാട്ടാറിൻ്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട് , വടശേരിക്കര, റാന്നി, കോഴഞ്ചേരി , ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ തുറന്നു



