കൊച്ചി: അധികാര ഇടനാഴിയില്‍ വലിയ സ്വാധീനം ഉള്ളയാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷെന്ന് കസ്റ്റംസ്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കസ്റ്റംസ് സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
കേരളാ പൊലിസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളതെന്നും ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്നയുടെ ജാമ്യഹരജിയെ എതിര്‍ത്ത് നല്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്ന സുരേഷിനുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.



