വാ​ഷിം​ഗ്ട​ണ്‍: എ​ച്ച്‌ 1 ബി ​വി​സ​യി​ലെ​ത്തു​ന്ന​വ​രെ അ​മേ​രി​ക്ക​യി​ലെ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി ജോ​ലി​ക​ളി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​ത് വി​ല​ക്കു​ന്ന ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തി​ങ്ക​ളാ​ഴ്ച ഒ​പ്പു​വ​ച്ചു. അ​മേ​രി​ക്ക​യി​ല്‍ ജോ​ലി​ക്ക് ശ്ര​മി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ മോ​ഹ​മാ​ണ് ഇ​തോ​ടെ ക​രി​ഞ്ഞ​ത്.

സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ നേ​രി​ട്ടോ അ​ല്ലാ​തെ​യോ വി​ദേ​ശി​ക​ളെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്്. പ്ര​ധാ​ന​മാ​യും എ​ച്ച്‌ 1 ബി ​വി​സ​യി​ല്‍ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​ത്ത​ര​വ്. ഈ ​വി​സ​യു​ടെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി എ​ച്ച്‌സി​എ​ല്‍ ടെ​ക്, ഇ​ന്‍​ഫോ​സി​സ്, വി​പ്രോ, ടി​സി​എ​സ്, ടെ​ക് മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ഐ​ടി ക​ന്പ​നി​ക​ള്‍ എ​ച്ച്‌ -1 ബി ​വി​സ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​വു​ണ്ടാ​യി​ട്ടും ട്രം​പ് അ​യ​ഞ്ഞി​ല്ല.

എ​ച്ച്‌ -1 ബി ​വി​സ നി​യ​ന്ത്ര​ണം ഞ​ങ്ങ​ള്‍ അ​ന്തി​മ​മാ​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ഒ​രു അ​മേ​രി​ക്ക​ന്‍ തൊ​ഴി​ലാ​ളി​യെ​യും വീ​ണ്ടും മാ​റ്റി സ്ഥാ​പി​ക്ക​രു​ത്. ഉ​യ​ര്‍​ന്ന വേ​ത​നം ല​ഭി​ക്കു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ എ​ച്ച്‌ -1 ബി ​ഉ​പ​യോ​ഗി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​തി​ഭ​ക​ള്‍​ക്ക് നി​ഷേ​ധി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണം- പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം അ​വ​സാ​നം വ​രെ എ​ച്ച്‌ 1 ബി ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു​ള്ള ഉ​ത്ത​ര​വ് ജൂ​ണ്‍ 23നു ​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ല​വി​ല്‍ വി​സ​യു​ള്ള​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന ഉ​ത്ത​ര​വി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​യി ഇ​ന്ത്യ​ന്‍ ഐ​ടി ക​ന്പ​നി​ക​ളു​ടെ​യ​ല്ലാം ഓ​ഹ​രി വി​ല ഇ​ന്ന് താ​ഴു​ക​യാ​ണ്.

റി​പ്പോ​ര്‍​ട്ട്: പി.​പി. ചെ​റി​യാ​ന്‍