ഹൂ​സ്റ്റ​ണ്‍: ആ​ശ്വാ​സം ന​ല്‍​കു​ന്ന ഒ​രു വാ​ര്‍​ത്ത​യാ​ണ് ഹൂ​സ്റ്റ​ണി​ലെ മെ​ത​ഡി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ്-19 രോ​ഗി​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പു​തി​യ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മെ​ന്ന് മെ​ത​ഡി​സ്റ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം.

മൂ​ന്നു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ലും മ​റ്റു​മു​ള്ള​വ​ര്‍ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു എ​ന്നു​മു​ള്ള വാ​ര്‍​ത്ത ആ​ശ്വാ​സം ന​ല്‍​കു​ന്ന​താ​ണ്. അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി എ​ഫ്ഡി​എ അം​ഗി​ക​രി​ച്ച ആ​ര്‍​എ​ല്‍​എ​ഫ് -100 (അ​വി​പ്റ്റാ​ഡി​ല്‍) എ​ന്ന മ​രു​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്. സാ​ര്‍​സ് കൊ​റോ​ണ വൈ​റ​സി​ന്‍റെ ത​നി​പ്പ​ക​ര്‍​പ്പ് മ​നു​ഷ്യ​ന്‍റെ ശ്വാ​സ​കോ​ശ​കോ​ശ​ങ്ങ​ളി​ലും മോ​ണോ​സൈ​റ്റു​ക​ളി​ലും വ​രു​ന്ന​ത് അ​വി​പ്റ്റാ​ഡി​ല്‍ എ​ന്ന ഈ ​മ​രു​ന്ന് ത​ട​യാ​നാ​കു​ന്ന​താ​യി അ​വ​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

ഇ​ര​ട്ട ശ്വാ​സ​കോ​ശ ട്രാ​ന്‍​സ്പ്ലാ​ന്‍​റ് പ​രാ​ജ​യ​പ്പെ​ട്ട 54 കാ​ര​നാ​യ ഒ​രാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ കോ​വി​ഡ് -19 പി​ടി​പെ​ട്ടു വെ​ന്‍റി​ലേ​റ്റ​റി​ലാ​യി, നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ നി​ന്നും മാ​റ്റാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും 15 ല​ധി​കം രോ​ഗി​ക​ളി​ല്‍ സ​മാ​ന​മാ​യ ഫ​ല​ങ്ങ​ള്‍ ക​ണ്ട​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ന്യൂ​മോ​ണി​റ്റി​സ് വേ​ഗ​ത്തി​ല്‍ മാ​റ്റു​ന്ന​താ​യും ശ​രീ​ര​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ട ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കു​ന്ന​തി​ലും ഈ ​മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

കോ​വി​ഡ്-19 രോ​ഗി​ക​ളി​ല്‍ മ​റ്റേ​തൊ​രു ആ​ന്‍​റി​വൈ​റ​ല്‍ ഏ​ജ​ന്‍റും ന​ല്‍​കാ​ത്ത ത​ര​ത്തി​ല്‍ ആ​ര്‍​എ​ല്‍​എ​ഫ് -100 (അ​വി​പ്റ്റാ​ഡി​ല്‍) രോ​ഗ​ശ​മ​നം ന​ല്‍​കു​ന്നു എ​ന്ന് ന്യൂ​റോ ആ​ര്‍​എ​ക്സ് സി​ഇ​ഒ​യും ചെ​യ​ര്‍​മാ​നു​മാ​യ പ്രൊ​ഫ. ജോ​നാ​ഥ​ന്‍ ജാ​വി​റ്റ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

റി​പ്പോ​ര്‍​ട്ട്: അ​ജു വാ​രി​ക്കാ​ട്