പ​ത്ത​നം​തി​ട്ട​യി​ല്‍ തെ​രു​വി​ല്‍ അ​ല​യു​ന്ന സ്ത്രീ​ക്കും ദ​ന്ത​ല്‍ ക്ലി​നി​ക്ക് ജീ​വ​ന​ക്കാ​രി​ക്കും കോ​വി​ഡ്. ഇവരുടെ രോഗബാധയുടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തു​ട​ര്‍​ന്ന് പു​റ​മു​റ്റ​ത്ത് ലി​മി​റ്റ​ഡ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​ര്‍ രൂ​പ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 37 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ടു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന​വ​രും, നാ​ലു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 25 പേ​ര്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

ഇ​തി​ല്‍ കു​മ്ബ​ഴ ക്ല​സ്റ്റ​റി​ലു​ള്ള നാ​ലു പേ​രും, അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ലു​ള്ള ര​ണ്ടു പേ​രും, ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ലു​ള്ള ര​ണ്ടു പേ​രും, കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ലു​ള്ള ഒ​രാ​ളും ഉ​ണ്ട്. അ​ഞ്ചു പേ​രു​ടെ സ​മ്ബ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.