ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. 871 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ശര്‍മ്മയെ പിന്നിലാക്കി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രോഹിത് ശര്‍മ്മക്ക് 855 റേറ്റിംഗ് പോയിന്റ് ആണ് ഉള്ളത്.
ബൗളര്‍മാരില്‍ 722 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ 719 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഓള്‍ റൗണ്ടര്‍മാരില്‍ 301 റേറ്റിംഗ് പോയിന്റുമായി അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.



