മുംബൈ:വൈറസ് ബാധിതരുടെ എണ്ണത്തില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായാ വുഹാനി മറികടന്ന് മുംബൈ 50,333ആണ് കണക്കു പ്രകാരം വുഹാനിലെ വൈറസ് ബാധിതരുടെ എണ്ണം എന്നാല്‍ മുംബൈയില്‍ ഇതുവരെ 51,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ഒരു സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര . ഇവിടെ 90,787 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 3289പേര്‍ മരിക്കുകയും ചെയ്തു. ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്ട്ര മറികടന്നു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 60 ശതമാനം കേസുകളും മുംബൈയിലാണ്