ഞായറാഴ്ച വൈകിട്ടോടെയാണ് സ്കൂള്‍ കുട്ടി ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ യുവാവിനെ തേടി ഇറങ്ങിയത്. പിന്നാലെ വീട്ടുകാർ നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ഉച്ചയോടെ തമിഴ്നാട്ടില്‍ വച്ച്‌ പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

കടയിലേക്ക് പോവുന്നുവെന്നറിയിച്ചാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഇതില്‍ ഒരു പെണ്‍കുട്ടിയാണ് യുവാവിനെ തേടി ഇറങ്ങിയത്. പിന്നാലെ അയല്‍ വാസികളും ബന്ധുക്കളുമായ 6 പെണ്‍കുട്ടികള്‍ കൂടി പോവുകയായിരുന്നു.