ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബുധനാഴ്ച വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും (608 Welsh Rd, Philadelphia, PA 19115).
ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫിന്റെയും മകനാണ്. 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ഡാഫിന ഫ്രാൻസിസ്. മക്കൾ: നിയ, നേഹ.
സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത് – (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്- (ബിന്ദു സോജപ്പൻ), സുമം ബെന്നി- (ബെന്നി കൊല്ലത്തുപറമ്പിൽ). പൊതുദർശനം ബുധനാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും.
തുടർന്ന് 8.30 മുതൽ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിലിൽ, റവ. ഫാ. ജോൺ മേലേപ്പുറം (വികാരി ജനറൽ സെന്റ് തോമസ് സീറോമലബാർ എപ്പാര്‍ക്കി, ഷിക്കാഗോ), റവ. ഫാ. ജോൺകുട്ടി ജോർജ് പുലിശേരി (ഫൊറോന വികാരി സെന്റ് ജോസഫ് സീറോമലബാർ ഫൊറോന കാത്തലിക് ചർച്ച്, ഹൂസ്റ്റൺ) എന്നിവരുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.
അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12ന് റിസ്റക്ഷൻ സെമിത്തേരിയിൽ സംസ്കരിക്കും. (Resurrection Cemetery, 5201 Hulmeville Road, Bensalem, Pennsylvania 19020).