ലിമ: പ്രശസ്ത  പോണ്‍ താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.24 കാരിയായ പെറുവിയൻ താരം തായിന ഫീല്‍ഡ്‌സിനെയാണ് സ്വന്തം വീട്ടില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

പെറുവിലെ അറിയപ്പെടുന്ന താരമാണ് ഇവര്‍. പോണ്‍ ഇൻഡസ്ട്രിയില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച്‌ ആരോപണമുന്നയിച്ച്‌ മാസങ്ങള്‍ പിന്നിടുമ്ബോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഒരു സ്ത്രീ പോണ്‍ ഇൻഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നത് വളരെ ബുമുട്ടുള്ള കാര്യമാണെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.താൻ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും  താരം വെളിപ്പെടുത്തിയിട്ടുണ്ട്.

തായിന മരിച്ചെന്ന വാര്‍ത്ത സത്യമാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാൻ കഴിയില്ലെന്നും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ അലജന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

തായിനയുമായി സഹകരിച്ചിരുന്ന നിര്‍മ്മാണ കമ്ബനികളിലൊന്നായ മില്‍ക്കി പെറുവും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.