ന്യൂയോര്‍ക്ക്: മുന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ അമ്മ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അമലിജ ക്‌നാവ്‌സ് അന്തരിച്ചത്. മെലാനിയ തന്നെയാണ് മരണ വിവരം അറിയിച്ചത്.

”എന്റെ പ്രിയപ്പെട്ട അമ്മ അമലിജയുടെ വേര്‍പാട് വളരെ ദുഃഖത്തോടെയാണ് ഞാന്‍ അറിയിക്കുന്നത്,” എക്സിലെ പോസ്റ്റില്‍ മെലാനിയ ട്രംപ് കുറിച്ചു.

മിയാമിയിലെ ആശുപത്രിയില്‍ അമ്മയെ പരിചരിക്കുന്ന തിരക്കിലാണെന്ന്  മെലാനിയ മുമ്പ് പറഞ്ഞിരുന്നു. കുടുംബത്തിന്റെ ക്രിസ്മസ് ഫോട്ടോകളില്‍ നിന്നും മാര്‍-എ-ലാഗോയിലെ ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ നിന്നും താന്‍ വിട്ടുനിന്നതിന്റെ കാരണം മെലാനിയ അന്ന് വെളിപ്പെടുത്തിയിരുന്നു. അമ്മയെ പരിചരിക്കാനായി ആശിപത്രിയില്‍ ആണെന്നും അതിനാലാണ് താന്‍ ഫോട്ടോകളില്‍ ഒന്നും ഉണ്ടാകാതിരുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.