വളരെ എളുപ്പത്തില്‍ സ്വാദില്‍ തയാറാക്കാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍ ചോറ്. 

ചേരുവകള്‍
1 കപ്പ് അരി (ബസുമതി റൈസ്, മറ്റ് ബിരിയാണി അരി)
1 1/2 കപ്പ് തേങ്ങാപ്പാല്‍
2 കപ്പ് വെള്ളം
2 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
1-2 പച്ചമുളക്
2 ടീസ്പൂണ്‍ എണ്ണ അല്ലെങ്കില്‍ നെയ്യ്
1 കറുവപ്പട്ട
4 ഏലക്കായ
6 ഗ്രാമ്പൂ
1 ടീസ്പൂണ്‍ കറുവപ്പട്ട
1 ടീസ്പൂണ്‍ ജീരകം
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം
തേങ്ങാപ്പാല്‍ ചോറ് തയ്യാറാക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം എടുത്ത് വെക്കുക. അതിന് ശേഷം ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ അല്ലെങ്കില്‍ അല്‍പം നെയ്യ് ചൂടാക്കി ജീരകം, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, പച്ച ഏലയ്ക്ക തുടങ്ങിയ എല്ലാ മസാലകലും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് നമ്മള്‍ പേസ്റ്റ് ആക്കി വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് പച്ചമുളക് കീറിയിടുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിലേക്ക് പച്ചക്കറികള്‍ ഇഷ്ടമുള്ളതെല്ലാം ചേര്‍ക്കാം. അത് നിങ്ങളുടെ ഇഷ്ടമാണ്.

ഇതെല്ലാം നല്ലതുപോലെ വഴറ്റിക്കഴിഞ്ഞ ശേഷം ഇതിലേക്ക് തേങ്ങാപ്പാലും വെള്ളവും ഒഴിക്കുക. കഴുകി വാരി വെച്ച അരി എടുത്ത് ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. നല്ലതുപോലെ ഇളക്കിയതിന് ശേഷം അടച്ച് വെച്ച് ഒരു വിസില്‍ വന്നതിന് ശേഷം ഓഫ് ചെയ്യുക. പ്രഷറെല്ലാം പോയതിന് ശേഷം തുറന്ന് നോക്കാം. നല്ല കിടിലന്‍ സ്വാദില്‍ തേങ്ങാപ്പാല്‍ ചോറ് തയാര്‍.