കാലിഫോർണിയ ആസ്ഥാനമാക്കിയുള്ള ഒരു സ്വകാര്യ ബഹിരാകാശ യാത്രാ കമ്പനിയാണ് സ്പേസ് എക്‌സ്. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഇപ്പോൾ മറ്റൊരു കമ്പനിയുമായി ഒരുമിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഏതു കമ്പനി എന്നല്ലേ?

സ്‌പേസ് എക്‌സ്  2.2 മില്യൺ ഡോളറിന് ഒരു പാരച്യൂട്ട് കമ്പനിയെ ആണ് ഏറ്റെടുക്കുന്നത്. കാരണം കമ്പനി ഇതുവരെ അവർക്ക് ആവശ്യമായ പാരച്യൂട്ടുകൾ പുറത്തു നിന്നും വാങ്ങിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനം എന്നാണ് പുറത്തു വരുന്ന വിവരം.

സ്‌പേസ് എക്‌സിന്റെ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. 2021-ൽ 524 മില്യൺ ഡോളറിന് ചെറുകിട സാറ്റലൈറ്റ് സ്റ്റാർട്ടപ്പ് സ്വാം ഏറ്റെടുത്തിരുന്നു. 

അതേസമയം ചരക്കുകളും ബഹിരാകാശയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ നാസ ഉപയോഗിക്കുന്ന ബഹിരാകാശവാഹന ലൈനാണിത്. ഉയർന്ന വേഗതയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വളരെ സങ്കീർണ്ണമായ ഘടകങ്ങളാണ് ഡ്രഗ് ച്യൂട്ടുകൾ.