ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പലപ്പോ‍ഴും ഗര്‍ഭിണികള്‍ ആഗ്രഹമുണ്ടാകാറുണ്ട്.എന്നാല്‍ ചിലര്‍ക്ക് ​ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നാറുമുണ്ട്.

ഇതും വളരെ സാധാരണമാണ്. ദിവസവും കഴിക്കുന്ന പലഭക്ഷണങ്ങളോടും ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വെറുപ്പ് തോന്നാറുണ്ട്.ചിലപ്പോള്‍ ഭക്ഷണം കഴിച്ചതിനു ശേഷം ഛര്‍ദിച്ചാലോ എന്ന പേടികൊണ്ടായിരിക്കാം..

ആദ്യ മൂന്ന് മാസ കാലയളവിലാണ് കൂടുതല്‍ സ്ത്രീകള്‍ക്കും ഭക്ഷണത്തോട് ഇഷ്ടക്കേട് തോന്നുന്നത്. എന്നാല്‍ ഓരോ സ്ത്രീകളിലും ഈ ഇഷ്ടകേടുകള്‍ വ്യത്യസ്തമായിരിക്കും. എന്ത് കൊണ്ടാണ് ​ഗര്‍ഭിണികള്‍ക്ക് ഇഷ്ടഭക്ഷണത്തോട് ​ഗര്‍ഭകാലത്ത് വെറുപ്പ് തോന്നുന്നത്?

ഗര്‍ഭാവസ്ഥയില്‍ ‘അനോറെക്സിയ നെര്‍വോസ’ (anorexia nervosa) എന്ന അവസ്ഥ മിക്കവരിലും കണ്ട് വരുന്നതായി പഠനങ്ങള്‍ പറയുന്നു. അനോറെക്സിയ ഉള്ള ഗര്‍ഭിണികള്‍ക്ക് ഭാരക്കുറവ് അല്ലെങ്കില്‍ മാസം തികയാതെയുള്ള ജനനം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അനോറെക്സിയ നെര്‍വോസ ബാധിക്കുന്നത് കുറഞ്ഞ കലോറി ഉപഭോഗം, പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കുറവുകള്‍, സമ്മര്‍ദ്ദം, കുറഞ്ഞ ശരീരഭാരം, പ്ലാസന്റയുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ എന്നിവ നവജാതശിശുക്കളുടെ ആരോ​ഗ്യത്തെയും ബാധിച്ചേക്കാം.

കൂടാതെ, ഗര്‍ഭാവസ്ഥയില്‍ ചികിത്സയില്ലാത്തതോ ചികിത്സിക്കാത്തതോ ആയ അനോറെക്സിയ നെര്‍വോസയില്‍ നിന്നുള്ള അപകടസാധ്യതകളില്‍ പെരിനാറ്റല്‍ വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികമായ അപകടസാധ്യതകള്‍ ഉള്‍പ്പെടുന്നു.