രാവിലെ തന്നെ വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍, ഭൂരിഭാഗം പേരും പല്ലു തേച്ചതിനു ശേഷമാണല്ലേ വെള്ളം കുടിക്കാറുള്ളത്.

അല്ലാതെ, പല്ലു തേക്കുന്നതിന് മുന്‍പ് തന്നെ വെള്ളം കുടിക്കുന്നത് വൃത്തിയുള്ളതായി നമുക്ക് തോന്നാറില്ല എന്നതാണ് കാര്യം. എന്നാല്‍, വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന് പറയുന്നത് പോലെ തന്നെ പല്ലു തേക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നതും നല്ലതാണെന്ന് പറയുന്നു.

.കോള്‍ഡ്, പനി, ചുമ,അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വെറും വയറ്റില്‍ പല്ലു തേയ്ക്കാതെയുളള വെള്ളം കുടി ഗുണകരമാകുമെന്നാണ് പറയുന്നത്. രോഗപ്രതിരോധ സംവിധാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ഇത് സഹായകരമാകും എന്നാണ് വിലയിരുത്തുന്നത്. ബിപി, പ്രമേഹ നിയന്ത്രണത്തിനും പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഇത് സഹായിക്കുമത്രേ.

മാത്രമല്ല , പല്ലു തേയ്ക്കുന്നതിന് മുന്‍പ് തന്നെ വെള്ളം കുടിക്കുമ്ബോള്‍ വായിലെ വായിലെ ആസിഡുകള്‍ വയറ്റിലേയ്‌ക്കെത്തുകയും വയറിനുള്ളിലെ രോഗാണുക്കളെ ഇവ നശിപ്പിക്കുകയും ചെയ്യുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണിത്. മറ്റൊന്ന്, പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ എല്ലാ ഭാഗത്തേക്കുമുല്ല രക്തയോട്ടം വര്‍ധിപ്പിക്കുകയും ഇതുവഴി ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുകയും ചെയ്യുന്നു.