ഫിലഡല്‍ഫിയ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോട്ടയത്തു നിന്നും ചരിത്രസ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തില്‍ കുടിയേറിപാര്‍ത്തവരുടെ നേതൃത്വത്തില്‍ ഇരുദശാബ്ദങ്ങള്‍ക്കും അപ്പുറമായി ഉടലെടുത്ത ബൃഹത് ആശയരൂപീകരണമായ കോട്ടയം അസോസിയേഷന്റെ 22-ാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഏപ്രില്‍ 30-ശനിയാഴ്ച വൈകുന്നേരം 4.30-ന് MEI ബാങ്ക്വറ്റ് ഹാള്‍(MEI Twining hall, 4900 E.Street Rd, Trevose, PA, 19053) ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തില്‍ നടത്തുന്ന ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വടക്കെ അമേരിക്കയിലെ കോട്ടയം നിവാസികളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മുഖ്യ ചാലകശക്തിയായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നാളിതുവരെയുള്ള വഴികളിലൂടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഭവനസഹായ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കായി പഠന സഹായ പദ്ധതി, രോഗികള്‍ക്കായി വൈദ്യ സാമ്പത്തിക സഹായ പദ്ധതികള്‍ തുടങ്ങിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലഘട്ടങ്ങളിലായി അമേരിക്കയിലും കേരളത്തിലുമായി നടത്തുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റില്‍ പുതിയ പ്രതീക്ഷകളുടെ നാളുകള്‍ക്ക് ചിറകു വച്ചു പറന്നു ഉയരുന്ന കുട്ടികളുടെ പഠന സഹായപദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ അര്‍ഹരായ 10 വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ വിദ്യാഭ്യാസ സഹായവും ഏറ്റെടുത്തുകൊണ്ട് ചാരിറ്റി മേഖലയിലേക്ക് വളരെ ബ്രഹത്തായ ഒരു കാല്‍വയ്പിന് തുടക്കം കുറിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തന മേഖലയിലെ കാലോചിതമായ മാറ്റങ്ങള്‍ക്കനുശ്രദമായി പുതിയ പന്ഥാവിലൂടെ സഞ്ചരിച്ച് മറ്റു സംഘടനകള്‍ക്കു പോലും മാതൃകയായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതുവരെ നല്‍കി വരുന്ന ചെറുതും വലുതുമായ എല്ലാ സഹായങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്നും കൂടാതെ എല്ലാ ചാരിറ്റഇ പ്രവര്‍ത്തനങ്ങള്‍ക്കും സഹായഹസ്തവുമായി നിന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും കോട്ടയം അസോസിയേഷന്‍ എക്കാലത്തും കടപ്പെട്ടിരിക്കുമെന്നും ജോബി ജോര്‍ജ്ജ്(പ്രസിഡന്റ്) പറയുകയുണ്ടായി. പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്.

ബാങ്ക്വറ്റ് നൈറ്റിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതും നൃത്തവിദ്യാലയങ്ങളുടെ നേതൃത്വത്തിലുള്ള നൃത്തനൃത്ത്യങ്ങളും സുപ്രസിദ്ധ ഗായിക ഗായകന്മാരുടെ ശ്രുതിമധുരമായ ഗാനാലാപനവും പഠന സഹായ പദ്ധതിക്ക് സഹായഹസ്തമായിരുന്നവരെ ആദരിക്കല്‍ ചടങ്ങ് കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് വിതരണവും, ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സാജന്‍ വര്‍ഗീസ്(ജന.സെക്രട്ടറി) അറിയിക്കുകയുണ്ടായി. ബാങ്ക്വറ്റ് നൈറ്റിന്റെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായും കോവിഡാനന്തര കാലഘട്ടത്തിലെ എല്ലാ മുന്‍ കരുതലുകള്‍ക്കും വിധേയമായി ഒരുക്കിയിട്ടുള്ള ഈ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ വിജയത്തിനായി ജോണ്‍ പി വര്‍ക്കി(ട്രഷറാര്‍), ബെന്നി കൊട്ടരത്തില്‍, ജീമോന്‍ ജോര്‍ജ്ജ്, ജോസഫ് മാണി, കുര്യന്‍ രാജന്‍ ജെയിംസ് അന്ത്രയോസ്, സണ്ണി കിഴക്കേമുറി, ഐപ്പ് മാത്യു, ജോണ്‍ മാത്യു, സാബു ജേക്കബ്, വര്‍ക്കി പൈലോ, സെറിന്‍ ചെറിയാന്‍, വര്‍ഗീസ് വര്‍ഗീസ്, രാജു കുരുവിള, സാബു പാമ്പാടി, മാത്യു പാറക്കല്‍, ഏബ്രഹാം ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. വിമന്‍സ് ഫോറവും ചാരിററി ബാങ്ക്വറ്റ് നൈറ്റിന്റെ എല്ലാ വിജയങ്ങള്‍ക്കുമായിട്ടും പ്രവര്‍ത്തിച്ചു വരുന്നതായി സാറാ ഐപ്പ്(കോര്‍ഡിനേറ്റര്‍, വിമന്‍സ് ഫോറം) പറയുകയുണ്ടായി.
ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി നടത്താറുള്ള ജനബാഹുല്യവും പ്രവര്‍ത്തന മികവുകൊണ്ടും എന്നും പേരുകേട്ട കോട്ടയം അസോസിയേഷന്റെ ജനകീയ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിലേക്ക് എല്ലാ കോട്ടയം നിവാസികളെയും അഭ്യുത്കാംഷികളെയും സ്വാഗതം ചെയ്യുന്നതായി ഒരു പ്രത്യേക പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.
www.kottayamassociation.org. Email: Kottayamasn@gmail.com കൂടാതെ കോട്ടയം അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ ലഭ്യമാണ്.

ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ