ടോക്കിയോ: ജപ്പാൻ ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഭീഷണിയിൽ. ജപ്പാന്‍റെ തെക്കൻ തീരങ്ങളിലും ദ്വീപുകളിലുമായി ഏകദേശം മൂന്നുലക്ഷം പേരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
ഹിന്നനോര്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 252 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നാണ് സൂചന. ജപ്പാൻ, ഫിലിപ്പീൻസ് തീരങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച രാവിലെയോടെ കഗോഷിമയിലെയും അയൽരാജ്യമായ മിയാസാക്കിയിലെയും 25,680 വീടുകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി. പ്രാദേശിക ട്രെയിൻ സർവീസുകളും വിമാനങ്ങളും ഫെറി സർവീസും കൊടുങ്കാറ്റ് കടന്നു പോകുന്നതുവരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
15 മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.



