രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും യൗവനം തുളുമ്ബുന്ന ചര്‍മ്മത്തിനും ഇതാ ഒരു അത്ഭുത പാനീയം. നമ്മില്‍ പലര്‍ക്കും അത്ര താത്‌പര്യമില്ലാത്ത പച്ചക്കറി ആയ വെണ്ടയ്‌ക്കയാണ് താരം.

രണ്ട് വെണ്ടയ്‌ക്ക നന്നായി കഴുകി നീളത്തില്‍ പിളര്‍ന്ന് ഒരു ഗ്ളാസ് വെള്ളത്തില്‍ ഇട്ടു വയ്‌ക്കുകയേ വേണ്ടൂ.

പിറ്റേന്ന് രാവിലെ വെണ്ടയ്ക്ക ഇതേ വെള്ളത്തിലേയ്ക്കു പിഴിഞ്ഞൊഴിച്ച്‌ കുടിച്ചോളൂ. രോഗപ്രതിരോധശേഷി ഉറപ്പ്. വെറുംവയറ്റിലാണ് പാനീയം കുടിക്കേണ്ടത്.

ഇനി ഗുണങ്ങളെക്കുറിച്ച്‌ കേട്ടോളൂ. രക്‌തത്തിലെ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തി വിളര്‍ച്ച തടയും. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറച്ച്‌ പ്രമേഹരോഗികളുടെ സംരക്ഷകനാകുന്നു. കൊളസ്‌ട്രോള്‍ കുറച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കും. ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിരവധിയാണ്. ചുമ, ജലദോഷം, ആസ്തമ, അലര്‍ജി എന്നിവ ശമിപ്പിക്കും. അസ്‌ഥി തേയ്‌മാനത്തെ പ്രതിരോധിക്കുന്നതിനാല്‍ മുപ്പത് വയസ് കഴിഞ്ഞ സ്‌ത്രീകള്‍ ഈ പാനീയം കുടിക്കുന്നത് വളരെ നല്ലതാണ്. വാതരോഗങ്ങളെയും ശമിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ക്ക് മികച്ച ആരോഗ്യപാനീയമാണിത്. സൗന്ദര്യം തുടിക്കുന്ന തിളങ്ങുന്ന ചര്‍മ്മം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി ദിവസവും കുടിച്ചോളൂ വെണ്ടയ്‌ക്ക പാനീയം. പിന്നെ ക്രീമുകളുടെ ആവശ്യം വരില്ലെന്ന് ഉറപ്പ്.